വ​റ​ത​ച്ച​ൻ ശ്രാ​ദ്ധാ​ച​ര​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ
Friday, June 9, 2023 12:47 AM IST
ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ അ​ന്ത്യ വി​ശ്ര​മം കൊ​ള്ളു​ന്ന പു​ണ്യ​ശ്ലോ​ക​നാ​യ ചു​ങ്ക​ത്ത് പാ​റേ​ക്ക​ട്ട് വ​റ​ത​ച്ച​ന്‍റെ 109-ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ശ്രാ​ദ്ധ സ​ദ്യ​യി​ൽ 15000 പേ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ആ​റി​നും 10നും ​ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും ക​ബ​റി​ട ശു​ശ്രൂ​ഷ​ക​ൾ​ക്കും തൃ​ശൂ​ർ അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​യ് കൊ​ള്ള​ന്നൂ​ർ ശ്രാ​ദ്ധ​സ​ദ്യ ആ​ശി​ർ​വ​ദി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള ചോ​റൂ​ണ്‍ അ​സി. വി​കാ​രി ഫാ. ​ഗോ​ഡ് വി​ൻ കി​ഴ​ക്കൂ​ട​ൻ നി​ർ​വ​ഹി​ച്ചു.
കോ​ട്ട​പ്പ​ടി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 29 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലെ​യും നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് 5000 രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കി. പ​ള്ളി​യു​ടെ സ​മീ​പ​ത്തെ 13 ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഡ​യാ​ലി​സി​സ് ചെ​ല​വു​ക​ൾ പ​ള്ളി ന​ൽ​കി. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ശ്രാ​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.
ച​ട​ങ്ങു​ക​ൾ​ക്ക് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​എം. കൊ​ച്ച​പ്പ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി ജോ​ണ്‍ ചു​ങ്ക​ത്ത്, ജി​ജോ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ്, പി​ആ​ർ​ഒ ജോ​ബ് സി. ​ആ​ൻ​ഡ്രൂ​സ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഡേ​വി​ഡ് വി​ൽ​സ​ണ്‍, ഡൈ​സ​ണ്‍ പ​ഴു​ന്നാ​ന , സ​ണ്ണി കൊ​ട്ടേ​ക്കാ​ലി, ജോ​ബി വാ​ഴ​പ്പി​ള്ളി, വി.​ആ​ർ. ജോ​സ്, ജോ​ർ​ജ് മ​ണ്ടും​പാ​ൽ, വി.​വി. ലാ​സ​ർ, ജോ​സി പു​ത്തൂ​ർ, ജോ​ണ്‍ പോ​ൾ പൊ​റ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.