350 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, June 9, 2023 12:47 AM IST
നെ​ൻ​മ​ണി​ക്ക​ര: പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ​മി​ഷ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 350 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നാ​ലു ക​ട​ക​ൾ​ക്ക് 40,000 രൂ​പ പി​ഴ. മാ​ലി​ന്യ സം​സ്ക​ര​ണം കൃ​ത്യ​മാ​യി ന​ട​ത്താ​തി​രു​ന്ന ത​ലോ​രി​ലെ ഹോ​ട്ട​ൽ അ​ട​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.
ശു​ചി​ത്വ​മി​ഷ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മാ​ലി​ന്യം പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റി. ഇ​ന്േ‍​റ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ എം.​എ​ച്ച്. ഷാ​ജി​ക്ക്, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി മാ​റ്റ്ലി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ബി​ജു, ജ​ഐ​ച്ച്ഐ അ​ലീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.