ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, June 10, 2023 12:23 AM IST
പു​തു​ക്കാ​ട്: മു​രി​യാ​ട് ഓ​ടി​കൊ​ണ്ടി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.​ ക​ല്ലൂ​ർ-ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ലോ​ടു​ന്ന ഭു​വ​നേ​ശ്വ​രി അ​മ്മ ബ​സി​ലെ ഡ്രൈ​വ​ർ ന​ന്തി​പു​ലം സ്വ​ദേ​ശി കു​ന്ന​ത്തു​പ​റ​ന്പി​ൽ വാ​സു​വി​ന്‍റെ മ​ക​ൻ ഷി​ജു (39) ആ​ണ് മ​രി​ച്ച​ത്.​ ഇന്നലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ വെ​ള്ളി​ലാം​കു​ന്നി​ലാ​ണ് സം​ഭ​വം.

സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സ് എ​ടു​ക്കാ​താ​യ​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ ത​ള​ർ​ന്ന് ഇ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ളൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സ​ബി​ത. മ​ക്ക​ൾ: ശ്രീ​ഹ​രി, ശ്രീ​ല​യ.