ബി​ഷ​പ് ഡോ. ​കാ​രി​ക്ക​ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ്: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, June 10, 2023 12:48 AM IST
കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം രൂ​പ​ത​യെ 12 വ​ർ​ഷം ന​യി​ച്ച് വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച ദ്വി​തീ​യ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്കു കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പും അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ത​ല​ക്ക് സ്വീ​ക​ര​ണ​വും നാ​ളെ ന​ട​ക്കും. കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ വൈ​കി​ട്ടു 3.30ന് ​വ​ലി​യ പ​ന്ത​ലി​ൽ വൈ​കി​ട്ടു 3.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് എ​മി​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ്പു​മാ​യ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, കെ​സി​ബി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ട​പ്പു​റം രൂ​പ​ത അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല എ​ന്നി​വ​ർ മു​ഖ്യ സ​ഹ​കാ​ർ​മി​ക​രാ​കും. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കോ​ട്ട​പ്പു​റം രൂ​പ​ത ബു​ള്ള​റ്റി​ൻ ദി​ദി​മോ​സി​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്യും. കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ബെ​ന്നി ബ​ഹ​നാ​ൻ എം​പി ബി​ഷ​പ് എ​മി​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​യെ​യും ഹൈ​ബി ഈ​ഡ​ൻ എം​പി കോ​ട്ട​പ്പു​റം രൂ​പ​ത അ​പ്പ​സ്തോ​ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യെ​യും ആ​ദ​രി​ക്കും.
ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. എം​എ​ൽ​എ​മാ​രാ​യ വി.​ആ​ർ സു​നി​ൽ​കു​മാ​ർ, ഇ.​ടി. ടൈ​സ​ൻ, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ. ഗീ​ത, യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക​ളു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ഡോ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ, വൈ​ദി​ക പ്ര​തി​നി​ധി റ​വ. ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, സ​ന്യ​സ്ത​രു​ടെ പ്ര​തി​നി​ധി സി​സ്റ്റ​ർ അ​ഖി​ല റോ​സ് സി​ടി​സി, അ​ല്മാ​യ പ്ര​തി​നി​ധി കെ​സി​സി സെ​ക്ര​ട്ട​റി ജെ​സ്‌​സി ജെ​യിം​സ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി.​എം. ജോ​ണി, എ​ൽ​സി പോ​ൾ , കെ​ആ​ർ​എ​ൽ​സി​സി സെ​ക്ര​ട്ട​റി പി.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​പ്പു​റം സെ​ന്‍റ് റോ​ക്കീ​സ് നൃ​ത്ത ക​ലാ​ഭ​വ​ൻ ച​വി​ട്ടു​നാ​ട​ക സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന വി​ശു​ദ്ധ ദേ​വ​സ​ഹാ​യം എ​ന്ന ച​വി​ട്ടു നാ​ട​ക​വും അ​ര​ങ്ങേ​റും. കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി സ​ന്യ​സ്ത​രും അ​ല്മാ​യ​രു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ഡോ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ അ​റി​യി​ച്ചു.