മി​ന്ന​ൽ ചു​ഴ​ലി: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി
Saturday, June 10, 2023 12:48 AM IST
അ​ന്തി​ക്കാ​ട്: അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു.

മ​ന​ക്കൊ​ടി ആ​ശാ​രി​മൂ​ല​യി​ൽ ഹോ​ട്ട​ലി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യു​ണ്ടാ​യ മി​ന്ന​ൽ​ചു​ഴ​ലി​യി​ലാ​ണ് നാ​ശ​ന​ഷ്ടം. ത​ത്ര​ത്തി​ൽ പൊ​ൻ​മാ​ണി എ​ന്ന​യാ​ളു​ടെ ചാ​യ​ക്ക​ട മ​രം വീ​ണു ത​ക​ർ​ന്നു. ഈ ​സ​മ​യം ഇ​യാ​ൾ പു​റ​ത്തേ​ക്ക് പോ​യ​തി​നാ​ൽ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ മ​ര​ങ്ങ​ളും ക​ട​പു​ഴ​കി​യി​ട്ടു​ണ്ട്. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ, വാ​ർ​ഡം​ഗം കെ. ​രാ​ഗേ​ഷ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ത്തു.