പി​ഴ​യീ​ടാ​ക്കാ​ൻ ഉ​ത്സാ​ഹം: തി​രി​ഞ്ഞു നോ​ക്കാ​തെ കാ​ടു​ക​യ​റി​യ ഇ-​ടോ​യ്‌ലറ്റു​ക​ൾ
Saturday, June 10, 2023 12:48 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ ഇ​നി സൂ​ക്ഷി​ക്കു​ക. ശ​ങ്ക​യു​ണ്ടാ​യാ​ൽ പെ​ട്ടു. ഉ​ള്ള ടോ​യ്‌​ല​റ്റു​ക​ൾ അ​ട​ച്ചി​ട്ട​തി​നു​ശേ​ഷ​മാ​ണ് മേ​യ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ത്ര​മൊ​ഴി​ക്കാ​ൻ ടോ​യ്‌​ലെ​റ്റു​ക​ൾ ഇ​ല്ലാ​തെ പി​ന്നെ​വി​ടെ കാ​ര്യം സാ​ധി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് മേ​യ​ർ​ക്ക് മ​റു​പ​ടി​യി​ല്ല. പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ചാ​ൽ 500 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നാ​ണ് മേ​യ​റു​ടെ ഉ​ത്ത​ര​വ്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ഇ​പ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​ട്ടി​ല്ല.
ന​ഗ​ര​ത്തി​ൽ മു​ന്പു സ്ഥാ​പി​ച്ചി​രു​ന്ന ഇ-​ടോ​യ്‌​ലെ​റ്റു​ക​ൾ ഇ​പ്പോ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ഇ​ത് ന​ന്നാ​ക്കാ​നോ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ പ്ര​ദ​മാ​ക്കാ​നോ കോ​ർ​പ​റേ​ഷ​ൻ ഇ​തു​വ​രെ ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.