ക​ല്ലൂ​രി​ൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Saturday, June 10, 2023 12:52 AM IST
തൃ​ക്കൂ​ർ: ക​ല്ലൂ​ർ മ​ഠം സ്റ്റോ​പ്പി​ലെ വ​ള​വി​ൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ ഡ്രൈ​വ​ർ സ​നൂ​പ്, യാ​ത്ര​ക്കാ​രാ​യ ജി​ജി, ച​ന്ദ്രി​ക എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്ക്.
അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തൊ​ട്ട​ടു​ത്ത മ​തി​ലി​ലി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വെെ​കീ​ട്ട് 4.30നാ​യി​രു​ന്നു അ​പ​ക​ടം.
ക​ല്ലൂ​ർ മ​ഠം ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ കൊ​ടും​വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​ടു​ത്ത​ടു​ത്ത ര​ണ്ടു വ​ള​വു​ക​ൾ വ​രു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യു​മേ​റി. പാ​ലി​യേ​ക്ക​ര​യി​ൽ നി​ന്നു​ള്ള സ​മാ​ന്ത​ര​പാ​ത വ​ന്നു​ചേ​രു​ന്ന​തും മ​ഠ​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​ണ്.