രു​ചി​യി​ലെ കേ​മ​ൻ; താ​മ​ര​ച​ക്ക മേ​ലൂ​രി​ലും
Saturday, June 10, 2023 12:52 AM IST
മേ​ലൂ​ർ: ക​ണ്ണി​നു കൗ​തു​ക​വും നാ​വി​നു രു​ചി​യു​മു​ള്ള താ​മ​ര​ച്ച​ക്ക മേ​ലൂ​രി​ലും. നാ​ട​ൻ ഇ​ന​ത്തി​ലു​ള്ള ച​ക്ക ഉ​രു​ണ്ട​തും, ഇ​ത്തി​രി​ക്കു​ഞ്ഞ​നു​മാ​ണെ​ങ്കി​ലും മ​ധു​ര​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​ട്ടി​കു​ണ്ട് - പീ​ച്ചാം​ബി​ളി കു​ണ്ട് ക​നാ​ൽ ബ​ണ്ട് റോ​ഡി​ന്‍റെ ഓ​ര​ത്താ​ണു പ്ലാ​വു​ള്ള​ത്.
താ​മ​ര​യി​ത​ൾ പോ​ലെ​യാ​ണു ചു​ള​ക​ൾ. തേ​ങ്ങാ​ച്ച​ക്ക, മ​ണി​യ​ൻ​ച​ക്ക, മു​ട്ട​ച്ച​ക്ക, ഉ​ണ്ട​ച്ച​ക്ക, ഉ​രു​ള​ൻ ച​ക്ക എ​ന്നി​ങ്ങ​നെ​യൊ​ക്കെ ഇ​തി​നു വി​ളി​പ്പേ​രു​ണ്ട്. ച​വി​ണി​ക്കും മ​ധു​ര​മു​ണ്ട്. ച​ക്ക​ക്കു​രു​വും സ്വാ​ദി​ഷ്ട​മാ​ണ്. ശ​രാ​ശ​രി മൂ​ന്നു​കി​ലോ​യു​ള്ള 300-600 ച​ക്ക​ക​ൾ കാ​യ്ക്കാ​റു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ഷു​ക്ക​ണി​ക്കും ഉ​പ​യോ​ഗി​ക്കും.