നി​ലവി​ള​ക്കി​ൽ നി​ന്ന് തീ​പ്പെ​ാള്ള​ലേ​റ്റ് വയോധിക ​മ​രി​ച്ചു
Saturday, June 10, 2023 11:26 PM IST
ചേ​ർ​പ്പ്: നി​ല​വി​ള​ക്കി​ൽ നി​ന്ന് സാ​രി​യി​ലേ​ക്ക് തീ​പ്പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. കോ​ട​ന്നൂ​ർ ചാ​ക്യാ​ർ ക​ട​വ് പ​ടി​ഞ്ഞാ​റൂ​ട്ട് പ​രേ​ത​നാ​യ കു​മാ​ര​ൻ നാ​യ​ർ ഭാ​ര്യ കൊ​ച്ചുകു​ട്ടി​യ​മ്മ (88) ആ​ണ് മ​രി​ച്ച​ത്. ​

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് വീ​ട്ടി​ൽ നി​ല​വി​ള​ക്ക് ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ തീ​പ്പെ​ാള്ള​ലേ​റ്റ​ത്. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്നു. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് ​പാ​റമേക്കാ​വ് ശാ​ന്തിഘ​ട്ടി​ൽ. മ​ക്ക​ൾ: വി​ലാ​സി​നി, വേ​ണു​ഗോ​പാ​ൽ, ഗോ​പി, ര​ത്ന​കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​മ​ൻ​കു​ട്ടി, ത​ങ്ക​മ്മ, ര​മ, ശ്രീ​ജ.