ചാലക്കുടി റെയിൽവേ ഫ്ലൈഓവറിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു
1335291
Wednesday, September 13, 2023 1:35 AM IST
ചാലക്കുടി: നഗരസഭ റെയിൽവേ ഫ്ലൈ ഓവറിന് മുകളിൽ സ്ഥാപിച്ച പുതിയ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയർമാൻ എബി ജോർജ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. നഗരസഭ, സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് വഴിയോര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായ്, ചാലക്കുടി - മാള റോഡിലെ റെയിൽവേ ഫ്ലൈ ഓവറിൽ 122 പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത്.
പദ്ധതി ഏറ്റെടുത്ത കൊടുങ്ങല്ലൂർ സോളമൻസ് അഡ്വർടൈസിംഗ് കമ്പനിയാണ് പോസ്റ്റുകൾ ഇട്ട് ലൈറ്റുകൾ സ്ഥാപിച്ചത്. ഏഴു വർഷത്തേക്ക് ഇതിന്റെ മെയിന്റനൻസും കമ്പനിതന്നെ നടത്തും.
വൈദ്യുതി ചാർജും കമ്പനി തന്നെയാണ് അടക്കുക. കൂടാതെ അഞ്ചു ലക്ഷം രൂപ നഗരസഭയിൽ വിവിധ ഘട്ടങ്ങളിലായ് ഫീസ് നൽകുകയും ചെയ്യും.
കമ്പനിക്ക് പരസ്യം സ്ഥാപിക്കുന്നതിന് നഗരസഭ കൃത്യമായ അളവും നിബന്ധനകളും നിർദേശിച്ചിട്ടുണ്ട്. 122 പോസ്റ്റുകളിലായി സ്ഥാപിച്ച 24 വാട്ട്സ് എൽഇഡി ലൈറ്റുകൾ നിലവിലുള്ള കണക്ഷൻ വഴി തന്നെയാണ് വൈദ്യുതി ഉപയോഗിക്കുക. റെയിൽവേ ഓവർ ബ്രിഡ്ജിന് പുറമെ, വെട്ടുകടവ് പാലം, കോട്ടാറ്റ് പറയൻതോട് പാലം എന്നിവിടങ്ങളിലും പദ്ധതി പ്രകാരം ഈ കമ്പനി ലൈറ്റുകൾ സ്ഥാപിക്കും.
കൗൺസിലർമാരായ കെ.പി. ബാലൻ, കെ.വി. പോൾ, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ആനി പോൾ, ജിതി രാജൻ, റോസി ലാസർ, സുധ ഭാസ് കരൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇട്ടൂപ്പ് അയിനിക്കാടൻ, വൈസ് പ്രസിഡന്റ് ബൈജു മഠത്തിപ്പറമ്പിൽ, പടിഞ്ഞാറേ ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കല്ലിംഗൽ, മുൻ കൗൺസിലർമാരായ സുമ ബൈജു, എ.എം. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച