അ​നു​ശോ​ച​ന​യോ​ഗം ചേര്‌ന്നു
Thursday, September 21, 2023 1:22 AM IST
കാ​ട്ടൂ​ര്‍: മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എ​ന്‍.​ജി. സു​രേ​ഷിന്‍റെ നി​ര്യാ​ണ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹൈ​ദ്രോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ക​മ​റു​ദ്ധീ​ന്‍, ജെ​എ​സ്എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ദാ​മോ​ദ​ര​ന്‍, ജോ​ജു ത​ട്ടി​ല്‌, പി​.എ. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജൂ​ലി​യ​സ് ആ​ന്‍റണി, ബെ​റ്റി ജോ​സ്, സി​ദ്ദി​ഖ് ക​റ​പ്പം വീ​ട്ടി​ല്‍, വ​ര്‍​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി, മു​ന്‍ മെ​മ്പ​ര്‍ ഗീ​ത ബാ​ല​ന്‍, സി.​എ​ല്‍. ജോ​യ്, എ.​പി. വി​ത്സ​ണ്‍, മെ​മ്പ​ര്‍ മോ​ളി പി​യൂ​സ്, സ്വ​പ്ന ജോ​ര്‍​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ന്‍ തേ​ര്‍​മ​ഠം, ഭ​ര​തീ​യ പ​ട്ടി​ക ജ​ന​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ജി​ത​കു​മ​ര്‍, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ചി​ല്‍ തേ​ക്കാ​ന​ത്ത്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​ജെ. റാ​ഫി, ഒ​ബി​സി ചെ​യ​ര്‍​മാ​ന്‍ സ​നു നെ​ടു​മ്പു​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.