സി​എം​സി ഉ​ദ​യ പ്രോ​വി​ന്‍​സ് കാ​ര്‍​മ​ല്‍ ഫെ​സ്റ്റ്
Saturday, September 23, 2023 2:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സി​എം​സി ഉ​ദ​യ പ്രോ​വി​ന്‍​സി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ കാ​ര്‍​മ​ല്‍ ഫെ​സ്റ്റ് ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ല്‍ ഫ്ല​വ​ർ ഹൈ​സ്‌​കൂ​ളി​ല്‍ അ​ര​ങ്ങേ​റി. ഒ​മ്പ​തു മ​ത്സ​ര​വേ​ദി​ക​ളി​ല്‍ നൂ​ത​ന​മാ​യ വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​വി​മ​ല അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ല്‍​കി. വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ഫ്ല​വ​റ​റ്റ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ ടെ​സ്‌​ലി​ന്‍, സി​സ്റ്റ​ര്‍ ബെ​നി​റ്റ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ന​വീ​ന, സി​സ്റ്റ​ര്‍ റി​ന​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.