അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ടെ വ​യോ​ധി​ക​ന്‍ അ​ടി​യേ​റ്റ് മ​രി​ച്ചു
Saturday, September 23, 2023 11:58 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: കു​റ്റി​ച്ചി​റ​ക്കു സ​മീ​പം പൊ​ന്നാ​മ്പി​യോ​ളി​യി​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​തു​ട​ര്‍​ന്ന് വ​യോ​ധി​ക​ന്‍ ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു മ​രി​ച്ചു. പൊ​ന്നാ​മ്പി​യോ​ളി മാ​ളി​യേ​ക്ക​ല്‍ ഔ​സേ​ഫ്(80) ആ​ണ് മ​രി​ച്ച​ത്.

അ​യ​ല്‍​വാ​സി തോ​ട്ടി​യാ​ന്‍ ജോ​ബി​യാ​ണ്(55) സം​ഭ​വ​ത്തി​ലെ പ്ര​തി​യെ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി ജോ​ബി​ക്കും പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രിയി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഔ​സേ​ഫി​ന്‍റെ മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റിയി​ല്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം. ഔ​സേ​ഫും ജോ​ബി​യും ത​മ്മി​ല്‍ ഇ​ട​ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.