അ​ധ്യാ​പ​ക​നെ താമസസ്ഥലത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 24, 2023 11:43 PM IST
കു​ന്നം​കു​ളം: കു​ന്നം​കു​ളം സ​ർ​ക്കാ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല കു​റ്റൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ(45)​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ന്നം​കു​ള​ത്ത് അ​ടു​ത്ത് ചി​റ​ള​യ​ത്ത് വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്. ലീ​വ് ക​ഴി​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ധ്യാ​പ​ക​ൻ ചി​റ​ള​യ​ത്തെ വീ​ട്ടി​ൽ എ​ത്തി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി അ​ടു​ത്തു​ള്ള​വ​ർ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ് മ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.