സ്കൂ​ട്ട​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Monday, September 25, 2023 1:28 AM IST
ചേ​ർ​പ്പ്: ഊ​ര​ക​ത്ത് സ്കൂ​ട്ട​റും ഓട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ എ​റ​വ​ക്കാ​ട് എ​ട്ട​ള​പ്പ​ൻ പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ (24), കൊ​ള​ങ്ങ​ര അ​മ​ൽ(19), ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഞെ​രു​വി​ശ്ശേ​രി പ​ട്ട​ത്ത് മോ​ഹ​ന​ൻ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​വ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന സ്കൂ​ട്ട​ർ ഊ​ര​കം റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ത്.

പ​രി​ക്കേറ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​കു​ഴി​യി​ൽ​വീ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.