അടിപ്പാത നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പു കമ്പികൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
1338136
Monday, September 25, 2023 1:28 AM IST
ചാലക്കുടി: ദേശീയ അടിപ്പാത നിർമാണ സ്ഥലത്തുനിന്ന് ഇരുമ്പുകമ്പികൾ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി മഠത്തിക്കുളം മണി (41), മൂർക്കനാട് വെങ്ങാട് ചെമ്മായത്ത് റജീദ് (38) എന്നിവരെയാണ് എസ്ഐമാരായ ഷാജു എടത്താടൻ, സി.വി. ഡേവിസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. നിർമാണ സ്ഥലത്തുനിന്നു കമ്പികളും മറ്റും മോഷണം പോകുന്നതു പതിവായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് കമ്പികൾ മോഷ്ടിച്ച് ബൈക്കിൽ കയറ്റി പോകുന്നത് തിരികെ എത്തിയ തൊഴിലാളികൾ കണ്ടു. ഉടനെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണു സൗത്ത് ജംഗ്ഷനിൽവച്ച് ഇവരെ പിടികൂടിയത്.
എഎസ്ഐ ലിയാസ്, സിപിഒമാരായ അരുൺകുമാർ, സുരേഷ്കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.