കിഴക്കു മാലിക്കുളം നാടിന് സമർപ്പിച്ചു
1338153
Monday, September 25, 2023 1:38 AM IST
ചാലക്കുടി: പൊതുജനങ്ങൾ സൗജന്യമായ് നഗരസഭയ്ക്ക് വിട്ടുതന്ന ഭൂമിയിൽ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച, 30-ാം വാർഡിലെ കിഴക്കു മാലിക്കുളം നാടിനു സമർപ്പിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎയാണ് കുളം നാടിനു സമർപ്പിച്ചത്. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, വാർഡ് കൗൺസിലർ റോസി ലാസർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് തോമസ്, ജിജി ജോൺസൻ, ദീപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനിൽ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, കൗൺസിലർ ബിജു. എസ്. ചിറയത്ത്, സെക്രട്ടറി കെ.ബി. വിശ്വനാഥൻ, എൻജിനീയർ എം. കെ. സുഭാഷ്, സുബി ഷാജി, ജോർജ് മല്പാൻ എന്നിവർ പ്രസംഗിച്ചു.