കെ​എ​ല്‍​ഡി​സി ക​നാ​ലി​ല്‍​നി​ന്നു​ള്ള തോ​ടു​ക​ള്‍ അ​ട​ച്ചു
Wednesday, September 27, 2023 1:58 AM IST
പ​ടി​യൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

കെ​എ​ല്‍​ഡി​സി ക​നാ​ലി​ല്‍​നി​ന്നു​ള്ള ര​ണ്ട് തോ​ടു​ക​ള്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ട​ച്ചു. ച​ണ്ടി​യും കു​ള​വാ​ഴ​ക​ളും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ട ഫാം​തോ​ട്, പ​ള്ളി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ച്ചു.

ഇ​തോ​ടെ ഷ​ണ്‍​മു​ഖം ക​നാ​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യി. മ​ഴ​തു​ട​രു​ന്ന​തി​നാ​ല്‍ ക​നാ​ലി​ല്‍ വെ​ള്ളം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ത്തു​മാ​ക്ക​ല്‍ ഷ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന് പൂ​ര്‍​ണ​മാ​യും തു​റ​ന്നി​ട്ടു​ണ്ട്. ഫാം ​തോ​ട്ടി​ലും പ​ള്ളി​ത്തോ​ട്ടി​ലും നീ​രൊ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ട് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്കാ​ത്തു​രു​ത്തി, മേ​നാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്.

ഇ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ല്‍​പ​തോ​ളം വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്നു. ഡാ​മു​ക​ളി​ല്‍ വെ​ള്ളം കു​റ​വാ​യ​തി​നാ​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൃ​ഷി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ കൂ​ത്തു​മാ​ക്ക​ല്‍ ഷ​ട്ട​ര്‍ അ​ട​ച്ച​ത്.

ഇ​തോ​ടെ തോ​ടു​ക​ളി​ലേ​ക്ക് സ്ഥാ​പി​ച്ചി​രു​ന്ന ചീ​പ്പു​ക​ള്‍ ത​ക​ര്‍​ന്ന് ക​നാ​ലി​ല്‍​നി​ന്ന് വെ​ള്ളം ത​ള്ളി​യ​തോ​ടെ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.