വെ​ട്ടുകേ​സി​ൽ പ്ര​ധാ​ന പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ്
Thursday, September 28, 2023 1:57 AM IST
എ​രു​മ​പ്പെ​ട്ടി: പ​ന്നി​ത്ത​ടം മ​ര​ത്തം​കോ​ട് സ്വ​ദേ​ശി​യാ​യ സെ​ജീ​റി​നെ വെ​ട്ടി​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളെ പോലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൈ​പ​റ​മ്പ് സ്വ​ദേ​ശി സ​യ്യി​ദ് റ​ഹ്മാ​നെ​യാ​ണ് പ​ന്നി​ത്ത​ട​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

എ​യ്യാ​ൽ നീ​ണ്ടൂ​ർ രാ​ഹു​ൽ, കൈ​പ​റ​മ്പ് സ​യ്യി​ദ് വീ​ട്ടി​ൽ സ​യ്യി​ദ് റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് സെ​ജീ​റി​നെ വെ​ട്ടി മാ​ര​ക​മാ​യി പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽപോ​യ പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. റി​മാ​ൻ​ഡി​ൽ സ​ബ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് പോലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​ധാ​ന പ്ര​തി​യാ​യ രാ​ഹു​ലി​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല. രാ​ഹു​ലി​നെ അ​ടു​ത്ത ദി​വ​സം സം​ഭ​വ സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പോലീ​സ് അ​റി​യി​ച്ചു.

പ​ന്നി​ത്ത​ട​ത്ത് ചി​ക്ക​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്ന സെ​ജീ​റി​നെ ക​ഴി​ഞ്ഞ 15ന് ​നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം വെ​ട്ടിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വാ​ളു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സെ​ജീ​റി​ന്‍റെ ര​ണ്ടു കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രു​ക്കുപ​റ്റി. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലും ഇ​വ​ർ​ക്കെ​തി​രെ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​മു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി പോലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.