തലക്കോട്ടുകര: യുവാവ് കുഴ ഞ്ഞുവീണു മരിച്ചു. വിദ്യ എൻജനീയറിംഗ് കോളജിന് സമീപം കുരഞ്ഞിയൂർ നുറുക്കി പറമ്പിൽ അപ്പുണ്ണി മകൻ പ്രസാദ് (48) ആണ് മരിച്ചത്.
കേച്ചേരി റെനിൽ വർക്ക് ഷോപ്പിനടുത്ത് ഇലക്ട്രിക് വർക്ക് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
സംസ്കാരം നടത്തി. ഭാര്യ: രജനി. പ്രണവ് (വിദ്യാർഥി) ഏക മകനാണ്.