ടോ​റ​സ് ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Saturday, March 2, 2024 11:07 PM IST
കു​ന്നം​കു​ളം: പ​ന്ത​ല്ലൂ​രി​ൽ ടോ​റ​സ് ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ഴ​ഞ്ഞി എം​ഡി കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ പ​ഴ​ഞ്ഞി ചെ​റു​തു​രു​ത്തി മ​ണ്ടും​പാ​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ മ​ക​ൾ അ​പ​ർ​ണ (18) യാ​ണ് മ​രി​ച്ച​ത്.

പ​ന്ത​ല്ലൂ​ർ അ​ൽ അ​മീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന എസ്എഫ്ഐയു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ന്ത​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന​ടു​ത്തു​വെ​ച്ച് അ​പ​ർ​ണ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പിറ​കി​ൽ വ​ന്നി​രു​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ അ​പ​ർ​ണ​യു​ടെ ശ​രീ​ര​ത്തി​ൽ ലോ​റി ക​യ​റി​യി​റ​ങ്ങി. അ​പ​ർ​ണ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മൃ​ത​ദേ​ഹം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. കു​ന്നം​കു​ളം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.