ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പൂ​തം​കു​ളംവ​രെ റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കും: മ​ന്ത്രി ആ​ര്‍. ബി​ന്ദു
Friday, August 9, 2024 1:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഷൊ​ര്‍​ണൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലെ കെ​എ​സ്ടി​പി​യു​ടെ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നി​ര്‍​മാ​ണ പ്ര​വ​ൃത്തി​ക​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.

ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പൂ​തം​കു​ളം​വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണം​ന​ട​ക്കു​ക. നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഇ​ന്ന് ആ​രം​ഭി​ക്കും. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഠാ​ണാ​വി​ല്‍ നി​ന്നു മെ​യി​ന്‌ റോ​ഡുവ​ഴി മാ​സ് തി​യ​റ്റ​ര്‍ റോ​ഡ്, ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡു​വ​ഴി ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‌​ഡി​ല്‍​നി​ന്നു എ​കെ​പി ജം​ഗ്ഷ​ന്‍, ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡു​വ​ഴി ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.


ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ബ​സു​ക​ള്‍ ഠാ​ണാ​വി​ല്‍​നി​ന്നു മെ​യി​ന്‍ റോ​ഡ് വ​ഴി മാ​സ് തി​യ​റ്റ​ര്‍ റോ​ഡ്, ക്രൈ​സ്റ്റ് കോ​ളേ​ജ് റോ​ഡ്, എ​കെ​പി ജം​ഗ്ഷ​ന്‍ വ​ഴി ബ​സ് സ്റ്റാ​ന്‌​ഡി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും. റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​മാ​ത്രം നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പൊ​തു​ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും നി​ര്‍​മാ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും മ​ന്ത്രി ആ​ര്‌. ബി​ന്ദു അ​റി​യി​ച്ചു.