മാ​ലപൊ​ട്ടി​ക്ക​ൽ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, August 11, 2024 6:25 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ല​പൊ​ട്ടി​ക്ക​ൽ കേ​സി​ലെ പ്ര​തി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ൽ. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യി​രു​ന്ന സ്ത്രീ​യു​ടെ 8.5 പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​യ വ​ട​ക്കേ പ​റ​വൂ​ർ സ്വ​ദേ​ശി അ​ൻ​ഷാ​ദ് (34) ആ​ണു പി​ടി​യി​ലാ​യ​ത്. 2014ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ഒ​ളി​വി​ൽ​പ്പോ​വു​ക​യാ​യി​രു​ന്നു.


കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ തോ​മാ​സ്, സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​ബി. ബി​നി​ൽ, അ​ന​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.