തൃശൂർ: സെന്റ് തോമസ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധപ്രതിജ്ഞയും നടത്തി. പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ജോളി പ്രഭാഷണം നടത്തി. എൻഎസ്എസ് വോളന്റിയർ ജ്യോതിഷ് യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്സൻ പാണേങ്ങാടൻ, മാളവിക തുടങ്ങിയവർ പ്രസംഗിച്ചു.