എ​ള​വ​ള്ളി​യി​ൽ സ​മ​ര്‍​പ്പി​ത​രു​ടെ സം​ഗ​മം
Sunday, August 11, 2024 6:48 AM IST
എ​ള​വ​ള്ളി: എ​ള​വ​ള്ളി സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ​ര്‍​പ്പി​ത​രു​ടെ സം​ഗ​മം ഭ​ക്തിസാ​ന്ദ്ര​മാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മ​ര്‍​പ്പി​ത​രു​ടെ സം​ഗ​മം തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹദി​വ്യ​ബ​ലി ന​ട​ന്നു.
ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ സ​മ​ര്‍​പ്പി​ത​ന്‍ ഫാ. ​ജോ​ര്‍​ജ് എ​ട​ക്ക​ള​ത്തൂ​ര്‍, ഫാ.​ നോ​ബി അ​മ്പൂ​ക്ക​ന്‍, ഫാ.​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, ഫാ.​സാ​ജ​ന്‍ വ​ട​ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹകാ​ർ​മി​ക​രാ​യി.​


വി​കാ​രി ഫാ. ​ഫ്രാ​ങ്ക്‌​ളി​ന്‍ ക​ണ്ണ​നാ​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ ലീ​ന പോ​ള്‍, ട്ര​സ്റ്റി​മാ​രാ​യ വി​ന്‍​സെ​ന്‍റ്് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ലി​ന്‍റോ വ​ട​ക്ക​ന്‍, ഡെ​നീ​ഷ് ഡേ​വീ​സ്, സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് കൈ​താ​ര​ത്ത് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്‍​കി.