ഒല്ലൂർ: ബസ് യാത്രയ്ക്കിടെ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെങ്ങാലൂർ പേരക്കാടൻ ആന്റോ (59) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ആനക്കല്ല്-തൃശൂർ റൂട്ടിലോടുന്ന ബസ് യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഈസ്റ്റ് എസ്ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.