ചാലക്കുടി: മരത്തിന്റെ മുകളിൽ കയറി മരച്ചില്ലകൾ മുറിക്കുന്നതിനിടെ പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മേലൂർ സ്വദേശി ബേബി(49)യെയാണ് ചാലക്കുടി ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
എലിഞ്ഞിപ്ര തുരുത്തുമ്മൽ കല്ല്യാണിയുടെ വീട്ടുവളപ്പിലെ കൂറ്റൻ മഹാഗണിമരത്തിൽ ഏകദേശം 45 അടി ഉയരത്തിൽ മരച്ചില്ലകൾ മുറിക്കുമ്പോഴാണ് പരിക്കുപറ്റിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നായിരുന്നു സംഭവം. റെസ്ക്യു ഓഫീസർമാരായ, രോഹിത്, ഉത്തമൻ എന്നിവരാണു രക്ഷപ്രവർത്തനം നടത്തിയത്.