ഇരിങ്ങാലക്കുട: വയനാടിനു കൈത്താങ്ങായി മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബുവിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ വിവിധ ചലഞ്ചുകള്‍ വഴി സമാഹരിച്ച 25,000 രൂപ മന്ത്രി ഡോ. ആര്. ബിന്ദുവിനു കൈമാറി.
സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ആര്.എന്‍. അന്‍സാര്‍, എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി കോ-ഒാര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ആര്‍പിസി ഡോ. രാജേഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.വി. പ്രതീഷ്, ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത്, ലത, മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ എന്നിവര്‍ സംബന്ധിച്ചു.