തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ നേ രിയ സംഘർഷം.
കമ്മീഷണർ ഓഫീസിനു സമീപം പോലീസ് മാർച്ച് തടഞ്ഞു.
പോലീസ് നിരത്തിയ ബാരിക്കേഡുകൾ ഭേദിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർ പോലീസിനു കൊടികെട്ടിയ വടി വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.