വടക്കാഞ്ചേരി: പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായ നഷ്ടത്തിനു പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പരാതിനൽകി. രണ്ടുകോടി രൂപയുടെ നഷ്ടമാണ് വടക്കാഞ്ചേരിയിൽ വ്യാപാരികൾക്ക് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേതാക്കളായ അജിത് മല്ലയ്യ, പി.എൻ. ഗോകുലൻ എന്നിവരുടെ നേതൃത്വത്തിൽ പരാതിനൽകിയത്.