തൃശൂർ: കോർപറേഷൻ ഗസ്റ്റ് ഹൗസായ ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷതവഹിച്ചു.
പി. ബാലചന്ദ്രൻ എംഎൽഎ ഫലകം അനാഛാദനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായി. ടി.ജെ. സനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എ.സി. മൊയ്തീൻ എംഎൽഎ, അഡ്വ. കെ.ജി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഫുഡ് കോർട്ട് ഉദ്ഘാടനം കല്യാൺ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമനും എക്സിബിഷൻ സെന്റർ പി.കെ. ജലീലും ബാൻക്വിറ്റ് ഹാൾ ടി.ആർ. വിജയകുമാറും വെൽനസ് സെന്റർ ഗോപു നന്തിലത്തും വെർച്വൽ ഫ്ലോർ കെ.പി. അനിൽ കുമാറും എസി റെസ്റ്റോറന്റ് ഡെപ്യൂട്ടി മേയർ എം.എൽ. റോസിയും വെബ്സൈറ്റ് വർഗീസ് കണ്ടംകുളത്തിയും ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, ശ്യാമള മുരളീധരൻ, കരോലിൽ ജെറിഷ്, സാറാമ്മ റോബ്സൺ, ടി.ആർ. ഹരിഹരൻ, ഗിരിഷ് കുമാർ, ഖാദർ മുസലിയാർ, അഡ്വ. എൻ. സന്തോഷ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.