വ​യ‌​നാ​ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യ്ക്ക് ആ​ദ​രം
Tuesday, September 10, 2024 1:46 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​നെ ന​ടു​ക്കി​യ വ​യ​നാ​ട് പ്ര​കൃ​തി​ക്ഷോ​ഭം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നു പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ. തൃ​ശൂ​ർ യൂ​ണി​റ്റി​ൽ​നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​യ 17 ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സേ​ന​യ്ക്ക് മൂ​സാ​സ് ബി​രി​യാ​ണി ഹൗ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ​ര​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് കെ​ട്ടി​ട​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ സ​ഹാ​യം എം​എ​ൽ​എ ആ​സ്തി ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചു.


മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​സാ​സ് ബി​രി​യാ​ണി ഹൗ​സ് പ്രൊ​പ്രൈ​റ്റ​ർ കെ.​കെ. ഷാ​ജി, കൗ​ൺ​സി​ല​ർ സി​ന്ധു ചാ​ക്കോ​ള, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ​സ്. ഷാ​ന​വാ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​
സ്ക്യൂ ഓ​ഫീ​സ​ർ അ​നി​ൽ​ജി​ത്, കെ​എ​ച്ച്ആ​ർ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശേ​ക്ഷാ​തി​രി, ട്ര​ഷ​റ​ർ അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.