ഒാണത്തിന് മത്സ്യക്കോടി; തീരത്ത് ആഹ്ലാദം
Friday, September 13, 2024 1:30 AM IST
ചാ​വ​ക്കാ​ട്: ഓ​ണ​മാ​ഘോ​ഷി​ക്കാ​ൻ വ​ക തേ​ടു​ന്ന​തി​നി​ട​യി​ൽ ക​ട​ലി​ന്‍റെ ക​ന​വ്. ഒ​റ്റ​ദി​വ​സം തീ​ര​ത്ത് ക​യ​റി​യ​ത് മൂ​ന്നു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ മീ​ൻ. ബു​ധ​നാ​ഴ്ച വൈ​കീട്ടും രാ​ത്രി​യി​ലു​മാ​യി​ട്ടാ​ണ് ഇ​ത്ര​യും മീ​ൻ ക​ര​യി​ലെ​ത്തി​യ​ത്.

ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള അ​റു​പ​തി​ൽ​പ​രം വള്ള​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ര​യും മ​ത്സ്യം ല​ഭി​ച്ച​ത്. ഓ​രോ വ​ള്ള​ക്കാ​ർ​ക്കും ശ​രാ​ശ​രി ആ​റുല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ മീ​ൻ കി​ട്ടി​യെ​ന്ന് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ പ​റ​യു​ന്നു. മൂ​ന്നുമാ​സംമു​മ്പ് നാ​ലു വ​ലി​യ വ​ള്ള​ക്കാ​ർ​ക്കാ​യി 75 ല​ക്ഷം രൂ​പ​യു​ടെ മീ​ൻ കി​ട്ടി. ഒ​ന്നര മാ​സംമു​മ്പ് ഒ​രു വ​ലി​യ വള്ള​ത്തി​നുമാ​ത്ര​മാ​യി 35ല​ക്ഷം രൂ​പ​യു​ടെ ചാ​ള കി​ട്ടി​യി​രു​ന്നു. അ​തി​നുശേ​ഷം വ​ലി​യൊ​രു കോ​ള് കി​ട്ടി​യത് ഇ​പ്പോ​ഴാ​ണ് - മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഹൈ​ദ്രോ​സ് പ​റ​ഞ്ഞു. ഇ​ത് ഞ​ങ്ങ​ൾ​ക്ക് ക​ട​ല​മ്മത​ന്ന ഓ​ണ​ക്കോ​ടി​യാ​ണ് - ക​ട​ൽ​ത്തൊ​ഴി​ലാ​ളി നാ​ണു​ക്കുട്ടി​യു​ടെ സ​ന്തോ​ഷം നി​റ​ഞ്ഞ ക​മ​ന്‍റ്.

ഇ​ന്ന​ലെ ക​ട​ലി​ൽ പോ​യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ല​ർ​ക്കും 1300 രൂ​പ​യാ​ണു കി​ട്ടി​യ​ത്. ക​ട​ല് അ​ങ്ങി​നെ​യാ​ണ്. മു​ന​ക്ക​ക്ക​ട​വ്, ചേ​റ്റു​വ​ക്ക​ട​വ് എ​ന്നി​വടങ്ങ​ളി​ൽനി​ന്ന് ബു​ധ​നാ​ഴ്ച​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നുപോ​യ തൃ​ശൂ​ർ, മ​ല​പ്പുറം ജി​ല്ല​ക്കാ​രാ​യ വ​ള്ള​ക്കാ​ർക്കാ​ണ് ഏ​റെ നാ​ളെ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കോ​ള​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീട്ട് ക​ള്ളി നി​റ​യെ മീ നു​മാ​യി ചെ​റു​വ​ള്ള​ങ്ങ​ൾ (ഡി​ങ്കി) മു​ന​ക്ക​ക്ക​ട​വി​ൽ എ​ത്തി​യതോ​ടെ മ​ത്സ്യ​ക്കൊ​യ്ത്തി​ന്‍റെ സൂ​ച​ന​ ക​ര​യി​ലെത്തി. പി​ന്നാ​ലെ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി. ഇ​വി​ടെ തി​ര​ക്ക് കൂ​ടി മീ​ൻ ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ കു​റെ വ​ള്ളം ചേ​റ്റു​വ​യ്ക്കും മ​റ്റും തി​രി​ച്ചുവി​ട്ടു.


45-50 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​കാ​വു​ന്ന വ​ലി​യ വ​ള്ള​ങ്ങ​ളും കു​റ​ച്ചുപേ​ർ​ക്ക് പോ​കാ​വു​ന്ന ചെ​റു​വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തീ​ര​ക്ക​ട​ലി​ൽ ത​മ്പ​ടി​ച്ച് ഡി​ങ്കി വ​ഴി​യാ​ണ് മീ​നു​ക​ൾ ക​ര​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. വൈ​കീ​ട്ട് എ​ത്തി തു​ട​ങ്ങി​യ ഡി​ങ്കി വ​ള്ള​ങ്ങ​ൾ രാ​ത്രി ഏ​റെ വൈ​കി​യും പ​ലത​വ​ണ ട്രി​പ്പ​ടി​ച്ചാ​ണ് മീ​നു​ക​ളുമാ​യി എ​ത്തി കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യ​ത്.

ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ അ​ധി​കം വാ​ങ്ങി​ക്കാ​ത്ത ചൂ​ര​ക്ക​ണ്ണി, കു​ഞ്ഞ​ൻ ചാ​ള, ചെ​റി​യ അ​യി​ല, മ​റ്റ് പ​ലതരം മീ​നു​ക​ളാ​ണ്. ഇ​വ കൂ​ടു​ത​ലും വാ​ങ്ങിക്കൂട്ടി​യ​ത് മ​ത്സ്യക്ക​മ്പ​നി വ​ണ്ടി​ക്കാ​രാ​ണ്. ഇ​വ തി​ര​ഞ്ഞ് വ​ലി​യ മീ​നു​ക​ൾ മാ​ർ​ക്ക​റ്റി​ൽ ത​ന്നെ തി​രി​ച്ചെ​ത്തും. അ​ല്ലാ‌ത്ത വ പൊ​ടി​ക്കാ​ൻ പോ​കും. ഇ​വ പി​ന്നീ​ട് കാ​ലി​ത്തീ​റ്റ, മീ​ൻ തീ​റ്റ, വ​ളം, അ​ലോ​പ്പ​തി മ​രു​ന്ന് എ​ന്നി​വ​യാ​യി മാ​ർ​ക്ക​റ്റി​ൽ എ​ത്തും.