ഇരിങ്ങാലക്കുട: ഓണത്തെ വരവേറ്റുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുമ്പില്‍ സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 50 അടി വലിപ്പമുള്ള രാംലല്ലയുടെ മെഗാ പൂക്കളം ഒരുക്കി. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഓണത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലും ക്ഷേത്രത്തിനു മുന്നില്‍ സായാഹ്നകൂട്ടായ്മ പൂക്കളം ഒരുക്കാറുണ്ട്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം 35 പേരാണ് പൂക്കളമൊരുക്കുവാന്‍ വരാറുള്ളത്. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ 4.30 വരെ സമയംകൊണ്ടാണ് പൂക്കളം തീര്‍ക്കുന്നത്.