ഏങ്ങണ്ടിയൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1453354
Saturday, September 14, 2024 11:05 PM IST
ഏങ്ങണ്ടിയൂർ: ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിക്കടുത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റയാളെ എംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.