തൃശൂർ: മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും നിർധനരായ ഗൃഹനാഥകൾക്കു ഭക്ഷ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.
മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമല അധ്യക്ഷയായി. മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഉഷ സദാനന്ദൻ, സംസ്ഥാന അഡ്വൈസറി അംഗം ലീലാമ്മ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷീന ചന്ദ്രൻ, റെജി ജോർജ്, റസിയ അബു, ലീല രാമകൃഷ്ണൻ, ട്രഷറർ ജിന്നി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.