ഗു​രു​വാ​യൂ​ര​പ്പ​നു മു​ന്നി​ല്‍ കാ​ഴ്ച​ക്കു​ല​ക​ളു​ടെ സ​മൃ​ദ്ധി
Sunday, September 15, 2024 5:34 AM IST
ഗു​രു​വാ​യൂ​ര്‍: ഉ​ത്രാ​ട​കാ​ഴ്ച​ക്കു​ല സ​മ​ര്‍​പ്പ​ണ​ത്തി​ന് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ര്‍​ണ​ക്കൊടി​മ​ര​ത്തി​നു മു​ന്നി​ല്‍ സ്വ​ര്‍​ണ​വ​ര്‍​ണ​ത്തി​ലു​ള്ള കാ​ഴ്ച​ക്കു​ല​ക​ളു​ടെ സ​മൃ​ദ്ധി.

രാ​വി​ലെ ശീ​വേ​ലി​ക്കുശേ​ഷ​മാ​ണ് കാ​ഴ്ച​ക്കു​ലസ​മ​ര്‍​പ്പ​ണ​ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. കൊ​ടി​മ​ര​ത്തി​നുചു​വ​ട്ടി​ല്‍ അ​രി​മാ​വ​ണി​ഞ്ഞ​തി​നുമു​ക​ളി​ല്‍ നാ​ക്കി​ല​യി​ല്‍ മേ​ല്‍​ശാ​ന്തി പ​ള്ളി​ശേ​രി മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി ആ​ദ്യകു​ല സ​മ​ര്‍​പ്പി​ച്ചു.​ക്ഷേ​ത്രം അ​ടി​യ​ന്തി​ര​ക്കാ​ര​ന്‍ പു​തി​യേ​ട​ത്ത് ആ​ന​ന്ദ​ന്‍ കു​ത്തു​വി​ള​ക്കു​മാ​യി അ​ക​മ്പ​ടി​യാ​യി.

മേ​ല്‌​ശാ​ന്തി സ​മ​ര്‍​പ്പി​ച്ച​തി​നുശേ​ഷം ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി​മാ​രാ​യ തേ​ല​മ്പ​റ്റ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, വേ​ങ്ങേ​രി ചെ​റി​യ കേ​ശ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി. ​മ​നോ​ജ്, കെ.​പി. വി​ശ്വ​നാ​ഥ​ൻ,അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​പി. വി​ന​യ​ൻ, ക്ഷേ​ത്രം ഡി​എ പ്ര​മോ​ദ് ക​ള​രി​ക്ക​ൽ എ​ന്നി​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും കു​ല​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​നപ്ര​സി​ഡ​ന്‍റ്് കെ. ​സു​രേ​ന്ദ്ര​ൻ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. നൂറുക​ണ​ക്കി​ന് കു​ല​ക​ള്‍ ഭ​ഗ​വാ​നു തി​രു​മു​ല്‍​ക്കാ​ഴ്ച​യാ​യി ല​ഭി​ച്ചു. കു​ല​ക​ളി​ല്‍ ഒ​രു​ഭാ​ഗം ആ​ന​ക​ള്‍​ക്കു ന​ല്‍​കി. ​ഒ​രു​ഭാ​ഗം തി​രു​വോ​ണദി​ന​ത്തി​ലെ വി​ശേ​ഷാ​ൽ പ്ര​സാ​ദ ഊ​ട്ടി​ന് പ​ഴ​പ്ര​ഥ​മ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും. ബാ​ക്കി​യു​ള്ള​ത് ലേ​ലംചെ​യ്ത് ഭ​ക്ത​ര്‍​ക്കു ന​ല്‍​കും.


കാ​ഴ്ച​ക്കു​ലസ​മ​ര്‌​പ്പ​ണ​ത്തി​നെ​ത്തി​യ ഭ​ക്ത​രെ ക്ഷേ​ത്ര​നാ​ല​മ്പ​ല​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ല്‌ ഭ​ക്ത​ര്‌​ പ്ര​തി​ഷേ​ധിച്ചു. ക​ഴി​ഞ്ഞ വ​ര്‌​ഷം കാ​ഴ്ച​ക്കു​ല സ​മ​ര്‍​പ്പ​ണ​ദി​ന​ത്തി​ല്‌ ഭ​ക്ത​ര്‍​ക്ക് നാ​ല​മ്പ​ല പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‌​നി​ന്ന് തൊ​ഴു​ന്ന​തി​ന് അ​നു​മ​തി ന​ല്‌​കി​യി​രു​ന്നു.

തി​രു​വോ​ണനാളായ ഇന്നു ഗു​രു​വാ​യൂ​ര​പ്പ​ന് ഓ​ണ​പ്പു​ട​വസ​മ​ര്‍​പ്പ​ണം ന​ട​ക്കും. പു​ല​ര്‍​ച്ചെ ക്ഷേ​ത്രം ഊ​രാ​ള​ന്‍ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ആ​ദ്യ ഓ​ണ​പ്പു​ട​വ ഭ​ഗ​വാ​നു സ​മ​ര്‍​പ്പി​ക്കും. പി​ന്നീ​ട് ഭ​ക്ത​ര്‍​ക്ക് ഓ​ണ​പ്പു​ട​വ സ​മ​ര്‍​പ്പി​ക്കാ​നാ​കും. ഉ​ഷഃ​പൂ​ജ​വ​രെ​യാ​ണ് ഓ​ണ​പ്പു​ട​വസ​മ​ര്‍​പ്പ​ണം.​ തി​രു​വോ​ണ ദി​വ​സം ഭ​ക്ത​ര്‍​ക്കു വി​ഭ​വസ​മൃ​ദ്ധ​മാ​യ തി​രു​വോ​ണസ​ദ്യ​യും ന​ൽ​കും.