പുതുക്കാട്: ചാരിറ്റി കോണ്ഗ്രിഗേഷൻ സിസ്റ്റേഴ്സിന്റെ സാമൂഹ്യപ്രവർത്തനവിഭാഗമായ അഗസ്റ്റിൻ ഊക്കൻ റിഹാബിലിറ്റേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ പുതുക്കാടിനടുത്ത് ചിറ്റിശേരിയിൽ നിർമിക്കുന്ന റിഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനകർമം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ, പുതുക്കാട് പള്ളി വികാരി ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പഞ്ചായത്ത് മെന്പർ സജിൻ മേലേടത്ത്, ചാരിറ്റി കോണ്ഗ്രിഗേഷൻ സിസ്റ്റേഴ്സിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ റിൻസി, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വെണ്മ, എയുആർഎ ഡയറക്ടർ സിസ്റ്റർ ജീസ് തെരേസ്, സിസ്റ്റർ പുഷ്പ, ജനറൽ കണ്‍വീനർ വിൻസെന്റ് ജോസഫ്, ഊക്കൻ കുടുംബയോഗരക്ഷാധികാരി യു.ഡി. ജോസ് ഊക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.