നാടിന് കാവലാളായ ജവാന്മാർക്കും വിദ്യാർഥികൾക്കും ആദരം
1459747
Tuesday, October 8, 2024 8:09 AM IST
കാടുകുറ്റി: രാജ്യത്തിനുവേണ്ടി വിശിഷ്ടസേവനം കാഴ്ചവച്ച് സർവീസിൽനിന്നു വിരമിച്ച ജവാന്മാരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ച് കാടുകുറ്റി ഗ്രാമപഞ്ചായത്ത്.
സമാദരണ സദസ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, അംഗങ്ങളായ മോളി തോമസ്, ബീന രവീന്ദ്രൻ, മേഴ്സി ഫ്രാൻസീസ്, വർക്കി തേലേക്കാട്ട്, ഡെയ്സി ഫ്രാൻസിസ്, കെ.സി. മനോജ്, സീമ പത്മനാഭൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അശ്വതി മഹേഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു എന്നിവർ പ്രസംഗിച്ചു.