ചേരമാൻ ജുമാമസ്ജിദ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകം: ഗവർണർ സി.വി. ആനന്ദബോസ്
1459752
Tuesday, October 8, 2024 8:09 AM IST
കൊടുങ്ങല്ലൂർ: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ചേരമാൻ ജുമാ മസ്ജിദ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതനമായ മസ്ജിദിന്റെ അകത്തളങ്ങൾ വീക്ഷിച്ച അദ്ദേഹം താൻ എഴുതിയ സർഗപ്രപഞ്ചം എന്ന പുസ്തകം മഹല്ല് ഭാരവാഹികൾക്കു സമ്മാനിച്ചു.
ചേരമാൻ മഹല്ല് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി, പ്രസിഡന്റ് എൻ.എ. റഫീഖ്, സെക്രട്ടറി സി. വൈ. സലിം, വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ബഷീർ, വി.എ. ഇബ്രാഹിം, പി.ഐ. ബഷീർ, എ.കെ. നവാസ്, നൗഷാദ് അറക്കൽ, എം.എം. സിനീർ, ടി.എ. ഹൈദറാലി, വി.എസ്. സുനൈസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.