കന്നിക്കൊയ്ത്തിന് തടസമായി മഴ
1460585
Friday, October 11, 2024 7:01 AM IST
കോടാലി: കന്നിക്കൊയ്ത്തിന് തടസം സൃഷ്ടിച്ച് മഴ കനത്തുപെയ്യുന്നതു കര്‍ഷകര്‍ക്ക് ദുരിതമായി. മറ്റത്തൂരിലെ കോടാലി പാടശേഖരത്തു ബുധനാഴ്ച കൊയ്ത്ത് തുടങ്ങിയെങ്കിലും മഴയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം കൊയ്ത്ത് നിര്‍ത്തിവയ്ക്കേണ്ടി വന്നു.
കണ്ടങ്ങളില്‍ വെള്ളംനിറഞ്ഞതിനാല്‍ മഴകുറയാതെ ഇനി കൊയത്ത് തുടരാന്‍ കഴിയാത്ത സ്ഥിതിയാണ്. വൈക്കോല്‍ ഉണക്കിയെടുക്കാനും മഴ തടസമാകും. വിളഞ്ഞുപാകമായി നില്ക്കുന്ന നെല്ല് കൊയ്തെടുക്കാന്‍ വൈകിയാല്‍ വീണു നശിക്കുമെന്ന് ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.