സഹോദയ സിബിഎസ്ഇ കലോത്സവം 24 മുതൽ ചിറ്റിലപ്പിള്ളിയിൽ
1461266
Tuesday, October 15, 2024 6:29 AM IST
തൃശൂർ: സഹോദയ സിബിഎസ്ഇ കലോത്സവം 24, 25, 26 തീയതികളിൽ ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ നടക്കും. 75 സ്കൂളുകളിൽനിന്നായി 146 ഇനങ്ങളിലായി ആറായിരം മത്സരാർഥികൾ മാറ്റുരയ്ക്കും. 25 വേദികളിലായാണു മത്സരങ്ങൾ നടക്കുക.
24നു രാവിലെ ഒന്പതിനു കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനംചെയ്യും. സഹോദയ മുഖ്യരക്ഷാധികാരി ഡോ. ദിനേശ് ബാബു അധ്യക്ഷത വഹിക്കും. നടിയും നർത്തികയുമായ നിരഞ്ജന നൂപ് മുഖ്യാതിഥിയാകും.
26നു വൈകിട്ട് 5.30നു സമാപന സമ്മേളനം എഴുത്തുകാരിയും നടിയുമായ ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. എസ്എസ്സിടി പ്രസിഡന്റും മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂൾ പ്രിൻസപ്പലുമായ എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.