കണ്ടക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1577178
Sunday, July 20, 2025 12:07 AM IST
കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശിയായ സ്വകാര്യബസിലെ കണ്ടക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി വി സെന്ററിനു കിഴക്ക് കാക്കര പരേതനായ ദിനേശിന്റെ മകന് ദിനജ്(20) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഉഷയാണ് അമ്മ.