അവധികഴിഞ്ഞ് തിരിച്ചുപോകവേ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
1577179
Sunday, July 20, 2025 12:07 AM IST
മണ്ണംപേട്ട: അവധികഴിഞ്ഞ് തിരിച്ചുപോയ വട്ടണാത്ര സ്വദേശി സൗദിയിലെ റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടണാത്ര ഇടശേരി പാപ്പുകുട്ടിയുടെ മകന് രാജുവാണ്(59) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എയര്‍പോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
30 വര്‍ഷമായി രാജു സൗദി അൽ ജൗഫിലെ മൈഖാേവയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ഭാര്യ: ഷീജ. മക്കള്‍: അനശ്വര, ഐശ്വര്യ.