ദന്തരോഗനിർണയ ക്യാമ്പ് നടത്തി
1577394
Sunday, July 20, 2025 7:52 AM IST
മാള: മാളപള്ളിപ്പുറം സെന്റ്് ആന്റണീസ് യുപി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ചാലക്കുടി ബ്രാഞ്ചിന്റെയും പൂർവവിദ്യാഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ദന്തരോഗ നിർണയക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാ. പോൾ തോമസ് കളത്തിൽ ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ്് ബൈജു പാറേക്കാടൻ, പ്രധാനാധ്യാപിക വി. ജെ. സീമ, പിടിഎ പ്രസിഡന്റ് കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. ലൂക്ക ജോസഫ് ബോധവത്കരണ ക്ലാസ് നൽകി. മുഴുവൻ കുട്ടികൾക്കും ദന്തപരിശോധന റിപ്പോർട്ട് നല്കി. ഡോ. ഹന്ന, ഡോ. ഷഫ്ന, ഡോ. ലൂക്ക ജോസഫ് എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.