സ്കൂൾപരിസരത്തുനിന്നു കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
1577395
Sunday, July 20, 2025 7:52 AM IST
കൊടുങ്ങല്ലൂർ: സ്കൂൾപരിസരത്ത് കഞ്ചാവുമായികണ്ട മൂന്നു യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കു വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയതെന്നു പോലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ ചെറായി സ്വദേശി നടുമുറി വീട്ടിൽ അക്ഷയ് (24), കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് യാസിൻ (20), എറിയാട് പി.എസ്.എൻ. കവല പുതിയവീട്ടിൽ അബ്ദുൾ റഹിമാൻ (21) എന്നിവരെയാണ് സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികൾ മൂന്നുപേരും തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ കഞ്ചാവുകേസിൽ പ്രതികളാണ്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.