ആനയൂട്ടും ഗോശാല സമർപ്പണവും ഇന്ന്
1577396
Sunday, July 20, 2025 7:52 AM IST
കൊറ്റംകുളം: പെരിഞ്ഞനം പൊന്മാനിക്കുടം മുമ്പുവീട്ടിൽ വിശ്വനാഥപുരം ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ടും ഗോശാല സമർപ്പണവും ഇന്നു നടക്കും.
രാവിലെ ഗണപതിഹോമം, ഗോപൂജ, ഗജപൂജ, ആനയൂട്ട്, ഭജന തുടങ്ങിയവ നടക്കും. ക്ഷേത്രം തന്ത്രി ശ്രീനിവാസൻ മുഖ്യകാർമികത്വം വഹിക്കും. സത്യാനന്ദാശ്രമം മഠാധിപതി സ്വാമി ഗുരുദാസനന്ദ സരസ്വതി ഗോശാല സമർപ്പണം നടത്തും. ഒന്പത് ആനകൾ ആനയൂട്ടിന് അണിനിരക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ക്ഷേത്രംകമ്മിറ്റി പ്രസിഡന്റ് എം.പി. രഘുനാഥ്, സെകട്ടറി എം.ആർ. രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.