തുമ്പൂർമുഴിയിൽ സ്വകാര്യ ബസിന്റെ മുന്‍പിലേക്ക് ഓടിക്കയറി കാട്ടാന
1577397
Sunday, July 20, 2025 7:52 AM IST
അതിരപ്പിള്ളി: തുമ്പൂർമുഴിയിൽ ബസിനു മുന്‍പിലേക്ക് ഓടിക്കയറി കാട്ടാന. വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.15 ന് ചാലക്കുടിയിൽനിന്നും അതിരപ്പിള്ളിയിലേക്കുപോയിരുന്ന സ്വകാര്യ ബസിനു മുന്‍പിലേക്കാണു തുമ്പൂർ മുഴിയിൽവച്ച് അപ്രതീക്ഷിതമായി കാട്ടാന ഓടിക്കയറിയത്.
കാട്ടാന റോഡരികിൽ നിൽക്കുന്നതുകണ്ട് വാഹനം വേഗത കുറച്ചതിനാൽ ആനയുടെ ദേഹത്ത് ഇടിക്കാതെ രക്ഷപ്പെട്ടു. ബസിന്റെ മുന്‍പിലേക്ക് ഓടിക്കയറിയ കാട്ടാന റോഡ്മുറിഞ്ഞ് കടന്നുപോയി. കാട്ടാന ബസ് ആക്രമിക്കുമെന്ന് കരുതി യാത്രക്കാർ ഭീതിയിലായി. എന്നാൽ കാട്ടാന റോഡ് മുറിഞ്ഞ് കടന്നുപോയത് ആശ്വാസമായി.