കോട്ടയ്ക്കൽ കോളജിൽ ബിരുദ സമർപ്പണം
1577398
Sunday, July 20, 2025 7:52 AM IST
മാള: കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ബിരുദ സമർപ്പണം നടത്തി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായി.
ക്രൈസ്റ്റ് കോളജ് മാനേജർ ഡോ. ജോയ് പീണിക്കപ്പറമ്പിൽ സിഎംഐ, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, ക്രൈസ്റ്റ് കോളജ് മുൻ മാനേജർ ഫാ. ജോൺ തോട്ടാപ്പിള്ളി, കോളജ് മുൻ സൂപ്രണ്ട് കെ. പി. ആന്റണി, വിദ്യാർഥി പ്രതിനിധി രുഗ്മ ഷാബു എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽഡോ. അൽഫോൻസ് ലിഗോറി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. ശ്രുതി നന്ദിയും പറഞ്ഞു.