വയോജനങ്ങൾക്ക് കട്ടിൽ വിതരണം
1577399
Sunday, July 20, 2025 7:52 AM IST
ചാലക്കുടി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട 25 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ചെയർപേഴ്സൻ ഷിബു വാലപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അധ്യക്ഷതവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി. പോൾ, പ്രീതി ബാബു, ആനി പോൾ, ദിപു ദിനേശ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർമാരായ ജിതി രാജൻ, ജോർജ് തോമാസ്, സൂസമ്മ ആന്റണി, ജോയ് ചാമവളപ്പിൽ, ബിന്ദു ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.